പ്രതിപക്ഷ ഉപനേതൃ പദവി സിപിഐക്ക് അവകാശപ്പെട്ടത്; ഡി രാജ

JUNE 5, 2026, 1:56 AM

ഡൽഹി: പ്രതിപക്ഷ ഉപനേതൃ സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കം നിലനില്‍ക്കെ പ്രതികരണവുമായി സിപിഐ നേതാവ് ഡി രാജ. പ്രതിപക്ഷ ഉപനേതൃ പദവി സിപിഐക്ക് അവകാശപ്പെട്ടതാണെന്ന് ഡി രാജ പ്രതികരിച്ചു. 

അതേസമയം ഈ അഭിപ്രായം തന്നെയാണ് ആനി രാജയും ഉന്നയിച്ചത്. സിപിഐക്ക് ആരുടെ മുന്നിലും തലകുനിക്കേണ്ട കാര്യമില്ലെന്ന് അവര്‍ പറഞ്ഞു.

തോല്‍വിയില്‍ നിന്നുള്ള പാഠം ഉള്‍ക്കൊണ്ടുവെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കണം. പുതിയ സാഹചര്യത്തില്‍ ഉപനേതൃ സ്ഥാനം സിപിഐക്ക് നല്‍കുന്നതില്‍ ഒരു തെറ്റും ഇല്ലെന്നും

vachakam
vachakam
vachakam

അക്കമിട്ട് ഉയരുന്ന വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്നു എന്ന് ബോധ്യപ്പെടുത്താന്‍ ഈ സ്ഥാനം സിപിഐക്ക് വേണമെന്നും ആനി രാജ കൂട്ടിച്ചേര്‍ത്തു.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam