തിരുവനന്തപുരം സെൻട്രൽ സീറ്റ്  സിഎംപിക്ക് നൽകുന്നതിനെതിരെ കോൺഗ്രസിൽ അതൃപ്തി

MARCH 6, 2026, 12:14 AM

തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ സീറ്റ് ഘടകകക്ഷിയായ സിഎംപിക്ക് നൽകുന്നതിനെതിരെ കോൺഗ്രസിൽ അതൃപ്തി. ഇതുസംബന്ധിച്ച് അതൃപ്തി അറിയിച്ച് കോൺഗ്രസ് നേതൃത്വത്തിന് കത്തയച്ചു.

തിരുവനന്തപുരം സെൻട്രൽ സീറ്റ് ഘടകകക്ഷിക്ക് നൽകരുതെന്നാണ് ആവശ്യം. 

ഘടകകക്ഷി മത്സരിച്ചാൽ അതിൻറെ നേട്ടം ബിജെപിക്കായിരിക്കുമെന്നും കത്തിൽ പറയുന്നു. സീറ്റ് സിഎംപിക്ക് നൽകരുതെന്ന് 12 മണ്ഡലം പ്രസിഡൻറുമാരും ആവശ്യപ്പെട്ടു.

vachakam
vachakam
vachakam

സിഎംപിയുടെ സിപി ജോണിനെ തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ മത്സരിപ്പിക്കുന്നതിനെതിരെ രാജി ഭീഷണിയുമായി പത്തോളം ഡിസിസി ഭാരവാഹികൾ രംഗത്തെത്തി.  സിപി ജോണിനെ മത്സരിപ്പിച്ചാൽ രാജി ഉറപ്പാണെന്നാണ് മുന്നറിയിപ്പ്.

സീറ്റ് ഘടകകക്ഷിക്ക് നൽകിയാൽ നേമം ആവർത്തിക്കുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകുന്നു. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam