തിരുവനന്തപുരം: കസ്റ്റഡി മര്‍ദനക്കേസില്‍ വനം വകുപ്പിലെ ഉന്നതരെ വിചാരണ ചെയ്യാന്‍ കോടതി അനുമതി.
2015ല്‍ രജിസ്റ്റര്‍ ചെയ്ത മലയാറ്റൂര്‍ ആനവേട്ട കേസുകളിലെ പ്രതികളെ മര്‍ദിച്ചെന്നും മാരകമായി പരിക്കേല്‍പ്പിച്ചുവെന്നുമുള്ള കേസിലാണ് കോടതിയുടെ നിര്‍ണായക ഇടപെടല്‍.
പറമ്പിക്കുളം വന്യജീവി സംരക്ഷണ കേന്ദ്രത്തിലെ ഫീല്‍ഡ് ഡയറക്ടര്‍ ടി ഉമ, ഇസ്റ്റേണ്‍ സര്‍ക്കിള്‍ മേധാവി ആര് കമലഹാര്‍, നോര്‍ത്ത് സെന്ററല്‍ സര്‍ക്കിള്‍ (സിസിഎഫ്) വിജയാനന്ദ് എന്നീ മുതിര്‍ന്ന മൂന്ന് ഐഎഫ്എസ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് ഉത്തരവ്.
വിചാരണക്കുള്ള അനുമതി നിഷേധിച്ച് കഴിഞ്ഞ സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥര്‍ അട്ടിമറിക്കാന്‍ ശ്രമിച്ച കേസിലാണ് ഇപ്പോൾ കോടതിയുടെ ഉത്തരവ്.
മലയാറ്റൂര്‍ ആനവേട്ട കേസിൽ പ്രതിയായ അജി ബ്രൈറ്റിനെ മർദിച്ചെന്നാണ് കേസ്. തിരുവനന്തപുരത്തെ വനം വകുപ്പിന്റെ ആസ്ഥാനത്ത് 2015 ജൂലൈ മാസത്തിലാണ് മര്‍ദ്ദനം നടന്നത്. ഇതേ തുടര്‍ന്ന് സംഭവത്തില്‍ പൊലീസ് കേസെടുക്കുകയും പിന്നാലെ ക്രൈംബ്രാഞ്ചിന് കേസ് കൈമാറുകയുമായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
