തിരുവനന്തപുരം: തപാല്‍ വോട്ടുകള്‍ എണ്ണി തുടങ്ങി ആദ്യ മിനുട്ടുകള്‍ പിന്നിട്ടപ്പോള്‍ എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം. എട്ടു സീറ്റുകളില്‍ യുഡിഎഫും എട്ടു സീറ്റുകളില്‍ എല്‍ഡിഎഫും മുന്നേറുകയാണ്. ഒരു സീറ്റില്‍ ബിജെപിയും മുന്നേറുകയാണ്.
വയനാട്, പറവൂര്‍, പാല, കോട്ടയം, തിരുവനന്തപുരം, പെരുമ്പാവൂര്‍, കുന്നത്ത് നാട് തുടങ്ങിയ സ്ഥലങ്ങളിലാണ് രാവിലെ എട്ടിന് തന്നെ തപാല്‍ വോട്ടുകള്‍ എണ്ണി തുടങ്ങിയത്. കൃത്യം എട്ടുമണിക്ക് തന്നെ വോട്ടെണ്ണല്‍ ആരംഭിച്ചു. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. കോട്ടയത്തും തിരുവനന്തപുരത്തും വയനാടുമടക്കം കൃത്യം എട്ടുമണിക്ക് തന്നെ തപാല്‍ വോട്ടുകള്‍ എണ്ണി തുടങ്ങി.
അതിനിടെ ആറന്മുള മണ്ഡലത്തിലെ യുഡിഎഫ് കൗണ്ടിംഗ് ഏജന്റ് കുഴഞ്ഞുവീണു. മല്ലപ്പുഴശ്ശേരി സ്വദേശി ടെറിനാണ് വീണത്. ചെന്നീര്‍ക്കരയിലെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍നിന്ന് ആശുപത്രിയിലേക്ക് മാറ്റി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
