പാലക്കാട്:∙ മൊബൈൽ ഫോൺ വാങ്ങിവച്ചതിനു പ്രിൻസിപ്പലിനെതിരെ വധഭീഷണി മുഴക്കിയ സംഭവത്തിൽ ആനക്കര ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിക്കു കൗൺസലിങ് നൽകും.
സ്കൂളിൽ നടന്ന സംഭവം ഉന്നത അധികൃതരെയും പിടിഎ, എസ്എംസി ഭാരവാഹികളെയും പൊലീസിനെയും അറിയിച്ചിരുന്നുവെന്നു പ്രിൻസിപ്പൽ എ.കെ.അനിൽകുമാർ പറഞ്ഞു. റീജനൽ ഡപ്യൂട്ടി ഡയറക്ടർ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ എല്ലാ വിവരങ്ങളും കൈമാറി.
സംഭവിച്ച കാര്യങ്ങളിൽ കുട്ടിക്കു പശ്ചാത്താപമുണ്ടെന്നും മാപ്പു പറയാൻ തയാറാണെന്നു പൊലീസിനോടും അധ്യാപകരോടും പറഞ്ഞെന്നും സ്കൂൾ അധികൃതർ വ്യക്തമാക്കി.
കുട്ടിയുടെ പെരുമാറ്റ പ്രശ്നത്തിന്, സ്കൂളിന്റെ ഭാഗത്തു നിന്നു സാധിക്കുന്ന കാര്യങ്ങൾ ചെയ്യാനും സ്കൂളിന്റെ ഭാഗമാക്കി ചേർത്തുനിർത്താനും അധ്യാപക രക്ഷാകർതൃ സമിതി (പിടിഎ) തീരുമാനിച്ചു.
അസാധാരണ പ്രതികരണമാണ് ആ സമയത്തുണ്ടായത്. ആ സാഹചര്യത്തിലാണു വിഡിയോയിൽ പകർത്തിയതും പിടിഎയുടെയും സ്കൂൾ മാനേജിങ് കമ്മിറ്റിയുടെയും (എസ്എംസി) നിർദേശപ്രകാരം കുട്ടിയുടെ പിതാവിനു ദൃശ്യങ്ങൾ കൈമാറിയതും. ശാന്തനാകുന്ന സമയത്തു കുട്ടിയെത്തന്നെ ദൃശ്യങ്ങൾ കാണിച്ചു ബോധ്യപ്പെടുത്തി നേർവഴിയിലെത്തിക്കുക എന്നതായിരുന്നു ലക്ഷ്യം. വിഡിയോ പ്രചരിപ്പിച്ചതു തങ്ങളല്ലെന്നു സ്കൂൾ അധികൃതർ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്