എറണാകുളം : എറണാകുളം പറവൂരിൽ സ്ഥാനാർത്ഥിയെ കുത്തപരിക്കേൽപ്പിച്ചതായി റിപ്പോർട്ട്.ചേന്ദമംഗലം പഞ്ചായത്ത് പത്താം വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായ ഫസൽ റഹ്മാനെയാണ് വടക്കേക്കര സ്വദേശി മനോജ് വലിയപുരക്കൽ കുത്തി പരിക്കേൽപ്പിച്ചത്.
ഫസൽ ഒരു ആവശ്യത്തിനായി പഞ്ചായത്തിൽ പോയ സമയത്താണ് ആക്രമണം ഉണ്ടായത്. കഴിഞ്ഞ ദിവസം മനോജ് ഫസൽ റഹ്മാനെതിരെ യൂട്യൂബിൽ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. ഇതേത്തുടർന്ന് ഇരുവരും തമ്മിലുണ്ടായ തർക്കമാണ് ആക്രമണത്തിലേക്ക് വഴിവെച്ചത് എന്നാണ് പുറത്ത് വരുന്ന വിവരം.എന്നാൽ, യാതൊരു പ്രകോപനവും ഇല്ലാതെയാണ് മനോജ് തന്നെ കുത്തിയതെന്ന് ഫസൽ പറയുന്നു.
കുത്തേറ്റ ഫസൽ റഹ്മാനെ ഉടനടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അദ്ദേഹം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ലൈംഗിക അതിക്രമ കേസ്: രഞ്ജിത്തിനെ രണ്ടുദിവസം കൂടി കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എസ്ഐടി
പറവൂരില്‍ കൊട്ടിക്കലാശത്തിനിടെ കോണ്‍ഗ്രസ് പ്രവര്ത്തകന് കുഴഞ്ഞുവീണ് മരിച്ചു
കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ സംഘർഷം, പൊലീസ് ഉദ്യോഗസ്ഥനുൾപ്പടെ അഞ്ച് പേർക്ക് പരിക്ക്
'പ്രദേശത്ത് യാതൊരു വിധ ഭീഷണിയും നിലവിലില്ല'; അമ്പലപ്പുഴയിൽ തീവ്രവാദ സംഘടനകളെന്ന സുധാകരൻ്റെ പരാതിയിൽ കഴമ്പില്ലെന്ന്