കൊച്ചി: താരസംഘടനയായ ‘അമ്മ’യിൽ പുതിയ വിവാദങ്ങൾക്ക് വഴിവെച്ച് നടി അൻസിബ ഹസന്റെ പരാതി. ദല്ലാൾ നന്ദകുമാറിന്റെ സ്പോൺസർഷിപ്പ് സ്വീകരിച്ചതിനെതിരെ ശക്തമായ എതിർപ്പ് രേഖപ്പെടുത്തിയതായാണ് അവർ നൽകിയ പരാതിയിൽ വ്യക്തമാക്കുന്നത്. ടിനി ടോമിനെതിരെ ‘അമ്മ’ പ്രസിഡന്റ് ശ്വേതാ മേനോന് നൽകിയ പരാതിയിലൂടെയാണ് ഈ വിഷയവും അൻസിബ ഉന്നയിച്ചിരിക്കുന്നത്.
സ്പോൺസർഷിപ്പ് വിഷയത്തിൽ പ്രതികരിച്ചതിനെ തുടർന്ന് തന്നെ മതതീവ്രവാദിയായി ചിത്രീകരിക്കാൻ ശ്രമിച്ചുവെന്നും പരാതിയിൽ ആരോപിക്കുന്നു. അൻസിബ സമർപ്പിച്ച പരാതിയുടെ പകർപ്പ് മാധ്യമങ്ങൾക്ക് ലഭിച്ചു.
സംഘടനയിൽ നിന്ന് രാജിവെക്കാൻ കാരണമായ നാല് പ്രധാന വിഷയങ്ങളെയും അൻസിബ വിശദമായി കത്തിൽ പരാമർശിക്കുന്നു. ടിനി ടോമിന്റെ നേതൃത്വത്തിൽ നടന്നതായി ആരോപിക്കുന്ന വ്യക്തിപരമായ അധിക്ഷേപങ്ങളും അപകീർത്തിപ്പെടുത്തലും, ക്ഷേത്ര കമ്മിറ്റി സ്പോൺസർഷിപ്പിനെ ചുറ്റിപ്പറ്റിയുള്ള വർഗീയ പ്രചാരണങ്ങൾ, ലക്ഷ്മിപ്രിയയുടെ സമീപനം, സംഘടനയ്ക്കുള്ളിലെ സുരക്ഷാ പ്രശ്നങ്ങളും നീന കുറുപ്പിന് നേരെയുണ്ടായതായി പറയുന്ന അതിക്രമവുമാണ് പ്രധാന വിഷയങ്ങൾ.
ഈ ആരോപണങ്ങൾ സംഘടന ഗൗരവത്തോടെ പരിശോധിക്കണമെന്നും, ടിനി ടോമിനെതിരെ അടിയന്തര അന്വേഷണം നടത്തി സംഘടനയുടെ ചട്ടപ്രകാരം നടപടി സ്വീകരിക്കണമെന്നും അൻസിബ ആവശ്യപ്പെട്ടിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
