മൂന്ന് വർഷത്തെ കാത്തിരിപ്പിന് വിരാമം; ഇടുക്കി സത്രം എയർസ്ട്രിപ്പ് നിർമ്മാണം പുനരാരംഭിക്കുന്നു

SEPTEMBER 10, 2026, 10:45 PM

ഇടുക്കി: വനംവകുപ്പിന്റെ എതിർപ്പിനെ തുടർന്ന് മൂന്ന് വർഷത്തിലേറെയായി നിർമ്മാണം നിലച്ചിരുന്ന ഇടുക്കി സത്രത്തിലെ എൻ.സി.സി (NCC) എയർസ്ട്രിപ്പ് പണികൾ പുനരാരംഭിക്കാൻ ധാരണയായി. പദ്ധതിക്ക് ആവശ്യമായ ആറര ഏക്കർ ഭൂമി വിട്ടുനൽകാനുള്ള നടപടികൾ വനംവകുപ്പ് ഉടൻ ആരംഭിക്കും. പീരുമേട് എം.എൽ.എ സിറിയക് തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന വിവിധ വകുപ്പുകളുടെ അവലോകന യോഗത്തിലാണ് നിർണ്ണായക തീരുമാനം.

എൻ.സി.സി എയർ വിങ് കേഡറ്റുകൾക്ക് ചെറുവിമാനങ്ങൾ പറത്തുന്നതിൽ പരിശീലനം നൽകുന്നതിനായാണ് സത്രത്തിൽ എയർസ്ട്രിപ്പ് നിർമ്മിച്ചത്. 800 മീറ്റർ റൺവേ, വിമാനങ്ങൾ പാർക്ക് ചെയ്യാനുള്ള ഹാങ്ങർ, വാച്ച് ടവർ എന്നിവയുടെ നിർമ്മാണം പൂർത്തിയായിരുന്നു.

2022 ഡിസംബറിൽ വ്യോമസേനയുടെ ചെറുവിമാനവും ഹെലികോപ്റ്ററും ഇവിടെ വിജയകരമായി പരീക്ഷണ ലാൻഡിംഗ് നടത്തുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് വന്ന മഴയിൽ റൺവേയുടെ ഒരു ഭാഗം ഇടിഞ്ഞുപോവുകയും, സംരക്ഷണ ഭിത്തി നിർമ്മിക്കുന്നതും റോഡ് ടാറിങ് നടത്തുന്നതും വനംവകുപ്പ് തടയുകയുമായിരുന്നു.

vachakam
vachakam
vachakam

പദ്ധതിക്കായി എൻ.സി.സി നൽകിയ 24 കോടി രൂപയിൽ 14 കോടിയോളം രൂപ ഇതിനോടകം ചെലവഴിച്ചിട്ടുണ്ട്. ഇടിഞ്ഞ ഭാഗത്ത് സംരക്ഷണ ഭിത്തി നിർമ്മിക്കുന്നതിനായി മണ്ണ് പരിശോധന നടത്താൻ കളക്ടർ പൊതുമരാമത്ത് വകുപ്പിന് നിർദ്ദേശം നൽകി. കേഡറ്റുകൾക്കായി ഭാവിയിൽ ഇവിടെ ഡ്രോൺ സ്റ്റേഷനും റിമോട്ട് പൈലറ്റ് ട്രെയിനിംഗ് സെന്ററും ആരംഭിക്കാനും എൻ.സി.സി ആസൂത്രണം ചെയ്യുന്നുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam