തിരുവനന്തപുരം: മരുതൂർ കടവിൽ വെള്ളക്കെട്ടിനിടയിൽ കോൺക്രീറ്റ് റോഡ് നിർമാണം നടത്തിയ സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് തിരുവനന്തപുരം മേയർ വി.വി. രാജേഷ് അറിയിച്ചു. മഴയുള്ള സാഹചര്യത്തിൽ ടാറിംഗും കോൺക്രീറ്റ് പ്രവൃത്തികളും നടത്തരുതെന്ന വ്യക്തമായ നിർദേശം നിലവിലുണ്ടെന്നും മേയർ വ്യക്തമാക്കി.
സംഭവത്തിൽ പൊതുമരാമത്ത് സ്റ്റാൻഡിങ് കൗൺസിൽ ചെയർപേഴ്സണോട് വിശദീകരണം തേടുകയും അന്വേഷണം നടത്തുകയും ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. കാലടി വാർഡിലെ മരുതൂർ കടവ് ജംഗ്ഷനിൽ വെള്ളക്കെട്ടിനിടയിൽ കോൺക്രീറ്റ് റോഡ് നിർമാണം നടത്തിയെന്ന വാർത്ത നേരത്തെ പുറത്തുവന്നിരുന്നു. പൊതുമരാമത്ത് സ്റ്റാൻഡിങ് കൗൺസിൽ ചെയർപേഴ്സൺ മഞ്ജു ജി. എസിന്റെ വാർഡിലാണ് സംഭവം നടന്നത്.
മരുതൂർ കടവ് ജംഗ്ഷനിലെ ഏകദേശം 100 മീറ്റർ ഭാഗത്താണ് നിർമാണ പ്രവർത്തനം നടന്നത്. സംഭവം വിവാദമായതോടെയാണ് നഗരസഭ അന്വേഷണം പ്രഖ്യാപിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
