ഭരണഘടനാ മൂല്യങ്ങളും നാടിന്റെ ഉന്നമനവുമാവണം ഭരണാധികാരികളുടെ മുഖ്യ അജണ്ട :കാന്തപുരം

JANUARY 27, 2026, 9:50 AM

കോഴിക്കോട്: ഭരണഘടനാ മൂല്യങ്ങളും അത് മുന്നോട്ടുവെക്കുന്ന മനുഷ്യരുടെ ഉന്നമനവും വികസനവുമാവണം ഈ നാട് ഭരിക്കുന്നവരുടെ മുഖ്യ അജണ്ടയെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ. റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി മർകസിൽ നടന്ന ആഘോഷ പരിപാടികളിൽ ദേശീയ പതാകയുയർത്തി മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ കുറിച്ച് അഭിമാനബോധത്തോടെ സംസാരിക്കാൻ ഓരോ പൗരനും സാധിക്കുന്നത് ഭണഘടനയെന്ന മഹത്തായ ലിഖിത സംഹിതയും അതനുസരിച്ച് മുന്നോട്ടുപോവുന്ന ഭരണാധികാരികളും ജനങ്ങളും നമുക്കുണ്ടായതുകൊണ്ടാണ്. ഭരണഘടനാ താത്പര്യങ്ങൾക്ക് വിരുദ്ധമായി മനുഷ്യരെ അകറ്റാനും ഛിദ്രത വളർത്താനും ശ്രമിച്ചാൽ അത് നാടിന്റെ പാരമ്പര്യത്തെയും വികസനത്തെയും രാജ്യത്തിന്റെ യശസ്സിനെയും ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മർകസ് സെൻട്രൽ ക്യാമ്പസിൽ നടന്ന ആഘോഷ പരിപാടികളിൽ വിപിഎം ഫൈസി വില്യാപ്പള്ളി അധ്യക്ഷത വഹിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ കലാ പരിപാടികളും പരേഡും പരിപാടിയുടെ ഭാഗമായി നടന്നു. മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻസ് ജോയിന്റ് ഡയറക്ടർ ഷമീം കെ.കെ, ഹനീഫ് സഖാഫി ആനമങ്ങാട്, വിവിധ വകുപ്പ് മേധാവികൾ, വിദ്യാർത്ഥികൾ സംബന്ധിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam