തൃശൂർ: കോൺഗ്രസിനെതിരെ ഗുരുതരാരോപണം ഉന്നയിച്ച തൃശൂർ കോർപ്പറേഷൻ കൗൺസിലർ ലാലി ജെയിംസിനെ തെരഞ്ഞെടുപ്പിന് മുമ്പ് പാർട്ടിയിൽ തിരിച്ചെടുക്കും.ഇതിന്റെ ഭാഗമായി ലാലി ജെയിംസ് പാർട്ടിക്ക് മാപ്പ് എഴുതി നൽകി.
വോട്ടെടുപ്പിന് മുമ്പ് പാർട്ടിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ലക്ഷ്യമിട്ടാണ് കോൺഗ്രസിന്റെ നീക്കം. തൃശൂരിൽ മേയറെ നിശ്ചയിച്ചത് പണമിടപാടിന്റെ ഭാഗമായാണെന്നും കെ.സി വേണുഗോപാലിനും ഇതിൽ പങ്കുണ്ടെന്നും ലാലി ജെയിംസ് ആരോപിച്ചിരുന്നു.
താൻ ഉൾപ്പെടെയുള്ള മുതിർന്ന കൗൺസിലർമാരെ തഴഞ്ഞ് ആദ്യതവണ കോർപ്പറേഷനിലേക്ക് ജയിച്ച ഡോ.നിജി ജസ്റ്റിനെ മേയർ ആക്കിയതോടെയാണ് ലാലി ജെയിംസ് ഇടഞ്ഞത്.
മേയർ പദവി നൽകിയത് പണം ഇടപാടിന്റെ ഭാഗമായാണെന്നും കെ.സി വേണുഗോപാൽ ഉൾപ്പെടെയുള്ള നേതാക്കൾക്ക് ഇതിൽ പങ്കുണ്ടെന്നും ലാലി ആരോപിച്ചിരുന്നു. ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് തന്നോട് പണം ആവശ്യപ്പെട്ടുവെന്നും ലാലി ആരോപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

പാമ്പ് കടിയേറ്റ് ചികിത്സയിൽ കഴിയുന്ന അനോഷിന്റെ ആരോഗ്യ നിലയിൽ പുരോഗതി; ഉടൻ വെന്റിലേറ്ററിൽ
നമ്മുടെ ക്ഷേത്രങ്ങൾക്ക് ആചാരപ്രകാരമുള്ള പൂജയും ഭക്തദർശനവും കാഴ്ച്ചയും ഒക്കെയല്ലേ പ്രധാനം? എന്തിനാണ് തീ
കേരളത്തിലെ അറബിക് റെസ്റ്റോറന്റുകളെ കുറിച്ച് എന്‍ഐഎ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ബിജെപി
വെടിക്കെട്ട് അപകടം: മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം ധനസഹായം നൽകുമെന്ന് കല്യാൺ ജ്വല്ലേഴ്സ്