തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പുതിയ ബലാത്സംഗ പരാതി ലഭിച്ചതിന് പിന്നാലെ ഇൻസ്റ്റൻ്റ് റെസ്പോൺസ് ടീമിൻ്റെ വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിൻ ഒൺലി ആക്കി കോൺഗ്രസ്.
ഗ്രൂപ്പിൽ സ്ത്രീവിരുദ്ധ പരാമർശം വേണ്ട എന്ന നിർദേശത്തെ തുടർന്നാണ് ഗ്രൂപ്പ് അഡ്മിൻ ഒൺലി ആക്കിയത്.
നേരത്തെ പരാതി നൽകിയ അതിജീവിതയുടെ ഐഡൻ്റിറ്റി പ്രചരിപ്പിച്ചതിന് പിന്നിലെ ഗൂഢാലോചന നടന്നത് കോൺഗ്രസിൻ്റെ ഇൻസ്റ്റൻ്റ് റെസ്പോൺസ് ടീം വാട്‌സ്ആപ്പ് ഗ്രൂപ്പിലാണെന്ന് സിപിഐഎം നേതാവ് ഡോ. പി. സരിൻ ആരോപിച്ചിരുന്നു.
ഇന്നാണ് രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ ബലാത്സംഗ പരാതിയുമായി മറ്റൊരു പെൺകുട്ടി രംഗത്തെത്തിയത്. മുറിയിൽ കയറ്റി ക്രൂരമായി ബലാത്സംഗം ചെയ്തെന്നാണ് പരാതി.
സംസ്ഥാനത്ത് പുറത്ത് താമസിക്കുന്ന 23കാരിയാണ് കോൺഗ്രസ് നേതൃത്വത്തിന് പരാതി നൽകിയത്. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, സണ്ണി ജോസഫ് എന്നീ നേതാക്കൾക്കാണ് പെൺകുട്ടി പരാതി അയച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
