'ക്രെഡിറ്റും ഡെബിറ്റും വേണ്ട ടീം സ്പിരിറ്റ് മതി'; ക്രെഡിറ്റ് തർക്കത്തിൽ കോൺഗ്രസിൽ കല്ലുകടി 

JUNE 26, 2025, 10:46 PM

തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ജയത്തിന് പിന്നാലെയുള്ള ക്രെഡിറ്റ് തർക്കത്തിൽ കോൺഗ്രസ് നേതാക്കൾക്ക് കടുത്ത അതൃപ്തി. 

ക്രെഡിറ്റും ഡെബിറ്റും വേണ്ട ടീം സ്പിരിറ്റ് മതിയെന്നും തർക്കം മാറ്റി വച്ച് പാർട്ടി ഒറ്റക്കെട്ടായി വരാൻ പോകുന്ന തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുമായി മുന്നോട്ട് പോകണമെന്നാണ് രാഷ്ട്രീയ കാര്യ സമിതി അംഗങ്ങളുടെ പൊതുവികാരം. 

തുടർ ജയങ്ങൾക്ക് പാർട്ടി ഒരു ടീമായി നീങ്ങണമെന്ന് നേതാക്കളുടെ അഭിപ്രായം. അതിനിടെ കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് ചേരും. അനാവശ്യ തർക്കം നിർത്തണമെന്ന നിർദ്ദേശം രാഷ്ടീയ കാര്യ സമിതിയിൽ ഉണ്ടാവാനാണ് സാധ്യത.

vachakam
vachakam
vachakam

പ്രതിപക്ഷ നേതാവ് വിഡി സതീശനെ ക്യാപ്റ്റനെന്ന് മാധ്യമങ്ങള്‍ വിശേഷിപ്പിച്ചതിലാണ് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിയോജിപ്പ് പ്രകടിപ്പിച്ചത്. പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ ഉപതെരഞ്ഞെടുപ്പ് ജയങ്ങളുടെ പേരിൽ തന്നെയാരും ക്യാപ്റ്റനെന്ന് വിശേഷിപ്പിച്ചിട്ടില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

നിലമ്പൂര്‍ തിരിച്ച് പിടിച്ചതിന് പിന്നാലെ സതീശന് മാധ്യമങ്ങള്‍ ക്യാപ്റ്റൻ വിശേഷണം നൽകിയതിലാണ് ചെന്നിത്തലയുടെ പരിഭവം. പ്രതിപക്ഷ നേതാവിന് വിജയത്തിൽ മുഖ്യപങ്കുണ്ട്.

പക്ഷേ പ്രിയങ്ക ഗാന്ധിയുടെ പ്രചാരണത്തിലും ലീഗ് അടക്കമുള്ള ഘടകകക്ഷികളുടെ പ്രവര്‍ത്തനവുമാണ് വിജയത്തിൽ പ്രധാന കാരണങ്ങളെന്ന പക്ഷമാണ് ചെന്നിത്തലയുടേത്. എന്നാൽ, താൻ ക്യാപ്റ്റനെങ്കിൽ ചെന്നിത്തല മേജറാണ് എന്നായിരുന്നു സതീശന്‍റെ മറുപടി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam