തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട വാർത്തകൾ രാഹുൽ മാങ്കൂട്ടത്തിലിന്റെ കേസോടെ മുങ്ങിപ്പോയിരിക്കുകയാണ്. ഇതിൽ പ്രതിരോധത്തിലായിരിക്കുന്നത് കോൺഗ്രസ്സുമാണ്.
ഈ സാഹചര്യത്തിൽ 'അമ്പലക്കള്ളന്മാർ കടക്ക് പുറത്ത്' സമൂഹ മാധ്യമ ക്യാമ്പയിനുമായി കോൺഗ്രസ് രംഗത്തെത്തിയിരിക്കുകയാണ്. ശബരിമല സ്വർണക്കൊള്ളക്കേസ് തെരഞ്ഞെടുപ്പ് ചർച്ചയാക്കുകയാണ് ലക്ഷ്യം.
പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് അടക്കമുള്ളവരുടെ സോഷ്യൽമീഡിയ അക്കൗണ്ടുകളുടെ കവർ പേജ് മാറ്റിയാണ് പ്രചാരണം.
രാഹുല്‍ മാങ്കൂട്ടം എംഎല്‍എക്കെതിരായ ലൈംഗിക പീഡനപരാതിയില്‍ ശബരിമല സ്വര്‍ണക്കൊള്ള മറയുകയും കോണ്‍ഗ്രസ് പ്രതിരോധത്തിലാകുകയും ചെയ്ത പശ്ചാതലത്തിലാണ് കോണ്‍ഗ്രസിന്റെ നീക്കം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
