ഒറ്റക്കെട്ടായി നിൽക്കുമെന്ന് നേതാക്കൾ; തീരുമാനം വന്നാൽ പ്രതിഷേധങ്ങളൊന്നും ഉണ്ടാവരുതെന്ന് നിർദേശം

MAY 9, 2026, 10:51 PM

ന്യൂഡൽഹി: കേരളത്തിന്റെ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ചേർന്ന നിർണ്ണായക ചർച്ചയിൽ തീരുമാനമായില്ല. മൂന്ന് മണിക്കൂർ നീണ്ട ഉദ്വേഗജനകമായ കൂടിക്കാഴ്ചയ്ക്ക് ശേഷം, ഘടകകക്ഷി നേതാക്കളുമായി രാഹുൽ ഗാന്ധി സംസാരിച്ചതിന് ശേഷം രണ്ട് ദിവസത്തിനകം പ്രഖ്യാപനം നടത്താനാണ് ഹൈക്കമാൻഡ് തീരുമാനം. കെ.സി. വേണുഗോപാലിന് നിലവിൽ മുൻതൂക്കമുണ്ടെന്നാണ് സൂചനകളെങ്കിലും രമേശ് ചെന്നിത്തലയും വി.ഡി. സതീശനും ഇപ്പോഴും പ്രതീക്ഷയിലാണ്.

യോഗത്തിൽ തന്റെ സീനിയോറിറ്റി അടക്കമുള്ള കാര്യങ്ങൾ ചെന്നിത്തല ഉന്നയിച്ചു. ഹൈക്കമാൻഡ് എന്ത് തീരുമാനമെടുത്താലും അത് അംഗീകരിക്കുമെന്ന് മൂന്ന് നേതാക്കളും ഖാർഗെയെയും രാഹുൽ ഗാന്ധിയെയും അറിയിച്ചിട്ടുണ്ട്. അതേസമയം, മേയ് 23 വരെ സമയമുണ്ടെന്നും അന്തിമ തീരുമാനം ഹൈക്കമാൻഡ് കൈക്കൊള്ളുമെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാ ദാസ്‌മുൻഷി വ്യക്തമാക്കി.

തെരുവിൽ പോസ്റ്ററുകൾ പതിക്കുന്നതും ചേരിതിരിഞ്ഞുള്ള പ്രകടനങ്ങളും പാർട്ടിയുടെ സംസ്കാരത്തിന് യോജിച്ചതല്ലെന്നും അവ അടിയന്തരമായി നിർത്തണമെന്നും നേതാക്കൾ ഒറ്റക്കെട്ടായി അണികളോട് ആവശ്യപ്പെട്ടു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam