തിരുവനന്തപുരം: കോൺഗ്രസിലെ മുഖ്യമന്ത്രി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എംഎൽഎമാരുടെ അഭിപ്രായം ശേഖരിച്ച് തയ്യാറാക്കിയെന്ന പേരിലുള്ള രഹസ്യ പട്ടിക പുറത്തായി. എഐസിസി നിരീക്ഷകനായ മുകുൾ വാസ്‌നിക്യുടെ കൈവശമുള്ള പട്ടികയാണെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
പുറത്തുവന്ന പട്ടിക പ്രകാരം, തെരഞ്ഞെടുക്കപ്പെട്ട 63 എംഎൽഎമാരിൽ 47 പേരും കെ സി വേണുഗോപാൽനെ പിന്തുണച്ചതായാണ് സൂചന. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, ടി. സിദ്ധിഖ്, സന്ദീപ് വാര്യർ, സജീവ് ജോസഫ്, ടി.ഒ. മോഹൻ, ഉഷ വിജയൻ തുടങ്ങിയവരും കെ.സി. വേണുഗോപാലിനെ പിന്തുണച്ചതായി പട്ടികയിൽ പറയുന്നുണ്ട്.
അതേസമയം, രമേശ് ചെന്നിത്തലയുടെ അടുത്ത അനുയായിയായി കരുതപ്പെടുന്ന ഐ.സി. ബാലകൃഷ്ണൻ, ചെന്നിത്തലയ്ക്കൊപ്പം കെ.സി. വേണുഗോപാലിനെയും പിന്തുണച്ചതായും പട്ടികയിൽ സൂചിപ്പിക്കുന്നു.
മുഖ്യമന്ത്രി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അന്തിമ റിപ്പോർട്ട് ഇന്ന് തന്നെ ഹൈക്കമാൻഡിന് സമർപ്പിക്കുമെന്നാണ് വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
