കഴക്കൂട്ടത്തെക്കാൾ വിജയസാധ്യത പാർട്ടി കൽപ്പിക്കുന്നത് നേമം മണ്ഡലത്തിലാണെന്നും മുരളീധരൻ വ്യക്തമാക്കി. കഴിഞ്ഞ തവണ നേമത്തുണ്ടായ പരാജയത്തിന് ഇത്തവണ മറുപടി നൽകുമെന്നും മണ്ഡലം തിരിച്ചുപിടിച്ച് ബിജെപി നിയമസഭയിൽ വീണ്ടും അക്കൗണ്ട് തുറക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
കഴക്കൂട്ടത്തെയും നേമത്തെയും കൂടാതെ ജില്ലയിലെ മറ്റ് പ്രധാന മണ്ഡലങ്ങളിലും ശക്തമായ ത്രികോണ മത്സരം കാഴ്ചവെക്കാൻ കഴിഞ്ഞത് പാർട്ടിയുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചിട്ടുണ്ട്.
ജില്ലയിലെ വികസന മുരടിപ്പിനെതിരെയുള്ള ജനവികാരം വോട്ടായി മാറിയിട്ടുണ്ടെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. ഗ്രാമ-നഗര വ്യത്യാസമില്ലാതെ വോട്ടർമാർ മാറ്റത്തിനായി വോട്ട് രേഖപ്പെടുത്തിയെന്നും, ഫലം വരുമ്പോൾ അത് ബിജെപിക്ക് വലിയ മുന്നേറ്റം നൽകുമെന്നും പാർട്ടി ക്യാമ്പുകൾ കണക്കുകൂട്ടുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
