തിരുവനന്തപുരം: വ്യാപക പരാതികളെ തുടർന്ന് കെഎസ്ആർടിസി കൊറിയർ സർവീസ് താൽക്കാലികമായി നിർത്തിവെച്ചതായി റിപ്പോർട്ട്. സർവീസ് നടത്തിയിരുന്ന സ്വകാര്യ ഏജൻസിയായ ആന്ധ്രാപ്രദേശ് ആസ്ഥാനമായ സിങ്ങ സൊല്യൂഷൻസിന് കരാർ അവസാനിപ്പിക്കുന്നതിനായി കെഎസ്ആർടിസി നോട്ടീസ് നൽകി. ഇതോടെ കൊറിയർ ബുക്കിങ് താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
സേവനത്തിന്റെ നിലവാരം മോശമാണെന്ന പരാതികൾ വ്യാപകമായി ഉയർന്നതോടെയാണ് കെഎസ്ആർടിസിയുടെ നടപടി. സമയബന്ധിതമായി പാർസലുകൾ എത്താത്തത് ഉൾപ്പെടെയുള്ള പരാതികളാണ് പ്രധാനമായും ലഭിച്ചതെന്നാണ് വിവരം.
ആദ്യഘട്ടത്തിൽ കെഎസ്ആർടിസി നേരിട്ടായിരുന്നു കൊറിയർ സർവീസ് നടത്തിയത്. മികച്ച വരുമാനം ലഭിച്ചിരുന്ന സാഹചര്യത്തിൽ സേവനം കൂടുതൽ പ്രൊഫഷണൽ രീതിയിൽ വിപുലീകരിക്കാനാണ് പിന്നീട് സ്വകാര്യ ഏജൻസിയെ ചുമതലപ്പെടുത്തിയത്.
എന്നാൽ സ്വകാര്യ ഏജൻസിക്കെതിരെ തുടർച്ചയായി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് കരാർ അവസാനിപ്പിക്കാൻ തീരുമാനിച്ചത്. കൊറിയർ സർവീസ് വീണ്ടും കാര്യക്ഷമമായി ആരംഭിക്കുന്നതിനായി പുതിയ ടെൻഡർ ഉടൻ ക്ഷണിക്കാനാണ് കെഎസ്ആർടിസിയുടെ തീരുമാനം. പുതിയ ഏജൻസിയെ തെരഞ്ഞെടുത്ത ശേഷം സേവനം പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
