‘അമ്മ’ ഓഫീസിലെ തൊഴിൽ പീഡന പരാതി; കുക്കു പരമേശ്വരനെതിരെയും  ഉണ്ണി ശിവപാലിനെതിരെയും പൊലീസ് അന്വേഷണം ആരംഭിച്ചു

MAY 10, 2026, 11:59 PM

അമ്മയുടെ ഓഫീസിൽ തൊഴിൽ പീഡനം നടന്നെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ചു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം നോർത്ത് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയാണ് എന്നാണ് ലഭിക്കുന്ന വിവരം. കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവർ മോശമായി പെരുമാറിയെന്നാണ് പരാതിക്കാരിയുടെ ആരോപണം.

ജോലി സമയം കഴിഞ്ഞിട്ടും പല ദിവസങ്ങളിലും രാത്രി 10 മണിവരെ നിർബന്ധിച്ച് ജോലി ചെയ്യിപ്പിച്ചുവെന്നും മാനേജർ പദവിയിലുണ്ടായിരുന്ന തന്നെ കൊണ്ട് ബാത്ത്‌റൂം വരെ വൃത്തിയാക്കിച്ചുവെന്നും യുവതി പരാതിയിൽ പറയുന്നു.

അമ്മയിലെ സെക്യൂരിറ്റി ജീവനക്കാരനെയുംതിരെ യുവതി പരാതി ഉന്നയിച്ചിട്ടുണ്ട്. ഇഷ്ടമില്ലാത്തവരെ പരമാവധി ദ്രോഹിക്കുന്ന സമീപനമാണ് സംഘടനാ ഭാരവാഹികൾ സ്വീകരിക്കുന്നതെന്നും പരാതിക്കാരി ആരോപിച്ചു.

vachakam
vachakam
vachakam

പൊലീസിൽ മാത്രമല്ല, തൊഴിൽ വകുപ്പ് അധികൃതർക്കും യുവതി പരാതി നൽകിയിട്ടുണ്ട്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam