തിരുവനന്തപുരം: നിയുക്ത കോൺഗ്രസ് എംഎൽഎ ബിന്ദു കൃഷ്ണയെ അപമാനിക്കാൻ ശ്രമിച്ചെന്നാരോപിച്ച് ചെറിയാൻ ഫിലിപ്പിനെതിരെ പൊലീസിൽ പരാതി. കേരള കോൺഗ്രസ് (എം) നേതാവ് എ എച്ച് ഹഫീസ് ആണ് മ്യൂസിയം പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.
ഇന്ദിരാഭവന് മുന്നിൽ കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിനിടെ ഉണ്ടായ സംഭവമാണിത്. എംഎൽഎമാരെ സ്വീകരിക്കാൻ നിന്നിരുന്ന ചെറിയാൻ ഫിലിപ്പിനോട് ബിന്ദു കൃഷ്ണ ഷെയ്ക്ക് ഹാൻഡ് നല്കാൻ ശ്രമിച്ചപ്പോൾ, അദ്ദേഹം ആലിംഗനം ചെയ്യാൻ ശ്രമിച്ചതായി പരാതിയിൽ പറയുന്നു. തുടർന്ന് ബിന്ദു കൃഷ്ണ നീരസത്തോടെ അദ്ദേഹത്തെ തള്ളിമാറ്റി കടന്നുപോയെന്നാണ് വിവരം.
സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നതിനിടെ, ചെറിയാൻ ഫിലിപ്പിനെതിരെ വലിയ വിമർശനവും ഉയരുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
