'വയറുവേദനക്ക് ഇഞ്ചക്ഷൻ നൽകിയതിന് പിന്നാലെ ഇടതുകാൽ തളർന്നു': പാലക്കാട്ട് ചികിത്സാ പിഴവെന്ന് പരാതിയുമായി യുവതി 

MAY 12, 2026, 3:55 AM

പാലക്കാട്: കുഴൽമന്ദം കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സാ പിഴവെന്ന് പരാതി. കുഴൽമന്ദം സ്വദേശി 28 വയസുകാരി അലീമയ്ക്ക് ഇഞ്ചക്ഷൻ നൽകിയതിന് പിന്നാലെ ഇടതുകാൽ തളർന്നുവെന്നാണ് പരാതി.

മാർച്ച്‌ 22നാണ് വയർവേദനയെ തുടർന്ന് കുഴൽമന്ദം കുടുംബാരോഗ്യ കേന്ദ്രത്തിൽ അലീമ ചികിത്സ തേടിയത്. വയർ വേദന ശമനത്തിനായി അലീമയുടെ കയ്യിലും ഇടുപ്പിലും ഓരോ ഇഞ്ചക്ഷനുകൾ നൽകി. കാലുവേദനയുണ്ടെന്ന് അപ്പോൾ തന്നെ ഡോക്ടറേ അറിയിച്ചെങ്കിലും വിറ്റാമിൻ കുറവാണ് വേദനക്ക് കാരണമെന്ന് മറുപടി നൽകി .

ദിവസങ്ങൾക്കു ശേഷം കാലിൽ അമിത വേദനയും നടക്കാൻ പറ്റാത്ത അവസ്ഥയിലുമായെന്ന് അലീമ പറഞ്ഞു. അലീമയുടെ ഭർത്താവ് ഫിറോസിന്റെ വരുമാനത്തിലാണ് രണ്ട് കുട്ടികൾ അടങ്ങുന്ന കുടുംബം കഴിയുന്നത്. നിലവിൽ ഫിറോസിനും ജോലിക്ക് പോകാൻ കഴിയാത്ത സാഹചര്യമാണ്.

vachakam
vachakam
vachakam

തുടർ ചികിത്സയ്ക്ക് ആവശ്യമായ പണം സർക്കാർ നൽകണമെന്നും ചികിത്സ പിഴവ് വരുത്തിയ ഡോക്ടർക്കെതിരെ നടപടി എടുക്കണമെന്ന് ഭർത്താവ് ഫിറോസ് ആവശ്യപ്പെട്ടു. കുടുംബത്തിന്റെ പരാതിയിൽ ഡിഎംഒ വിശദ അന്വേഷണത്തിന് ശിപാർശ ചെയ്തിട്ടുണ്ട്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam