രാഹുലിനെതിരായ പരാതി; യുവതിക്കെതിരെ സൈബർ ആക്രമണത്തിന് ആഹ്വാനം ചെയ്ത് KPCC ഡിജിറ്റൽ മീഡിയ സെൽ അംഗങ്ങൾ

NOVEMBER 30, 2025, 12:34 AM

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിക്കെതിരെ കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ അംഗങ്ങളുടെ നേതൃത്വത്തില്‍ സൈബര്‍ ആക്രമണം ഉണ്ടായതായി റിപ്പോർട്ട്. യുവതിയുടെ ഐഡന്റിറ്റി വെളിപ്പെടുത്താന്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ നിര്‍ദേശം നല്‍കി എന്നാണ് ലഭിക്കുന്ന വിവരം. ഇത് സംബന്ധിച്ച സ്‌ക്രീന്‍ഷോട്ട് ഒരു മാധ്യമം പുറത്തു വിട്ടു.

അതേസമയം ഭയമില്ലാത്തവര്‍ ഇതുപോലെ പോസ്റ്റ് ചെയ്യണം എന്നാണ് ഫോട്ടോ സഹിതം വാട്‌സാപ്പ് ഗ്രൂപ്പില്‍ പങ്കുവെച്ച് ആഹ്വാനം ചെയ്തിരിക്കുന്നത്. ആ ആഹ്വാനത്തിന് പിന്നാലെയാണ് സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി യുവതിയുടെ ഫോട്ടോയും വീഡിയോയും പ്രത്യക്ഷപ്പെട്ടത്. 

അതേസമയം സൈബര്‍ ആക്രമണത്തിനെതിരെ യുവതി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam