ആലപ്പുഴ: ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ നവജാത ശിശുവിനെ മാറി നൽകിയതായി പരാതി.
മുലപ്പാൽ നൽകാനായി അമ്മ എത്തിയപ്പോഴാണ് കുഞ്ഞിനെ കാണാനില്ലെന്ന് അറിഞ്ഞത്.
പിന്നാലെയാണ് മറ്റൊരാൾക്ക് കുഞ്ഞിനെ പാലൂട്ടാൻ നൽകിയെന്ന് മനസിലായത്. പറവൂർ സ്വദേശിനിയുടെ കുഞ്ഞിനെയാണ് മാറി നൽകിയത്.
എൻഐസിയുവിൽ ഉള്ള കുട്ടിയെ മുലപ്പാൽ നൽകാൻ നഴ്‌സ് മാറി നൽകിയതായാണ് പരാതി. കുഞ്ഞിനെ മുലപ്പാൽ നൽകാൻ മറ്റൊരാൾക്ക് നൽകിയെന്നാണ് രക്ഷിതാക്കളുടെ ആരോപണം.
അമ്മ പരാതിയുമായി വന്നതോടെയാണ് വിവരം ആശുപത്രി അധികൃതർ അറിയുന്നത്. കുഞ്ഞിന്റെ കൈയിലെ ടാഗ് നഷ്ടപ്പെട്ടതാണ് മാറിനൽകാൻ കാരണമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്