തിരുവനന്തപുരം: കെപിസിസി ഡിജിറ്റൽ മീഡിയ വിഭാഗം കൺവീനർ ഡോ. പി സരിന് എതിരെയുള്ള പരാതി ചോർന്നതിൽ നേതൃത്വത്തിന് കടുത്ത അതൃപ്തി.
ഡിജിറ്റൽ മീഡിയ വിഭാഗം അംഗങ്ങളായ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വീണ എസ് നായർ, രജിത്ത് രവീന്ദ്രൻ, താര ടോജോ അലക്സ് ഉൾപ്പെടെ ആറ് അംഗങ്ങളായിരുന്നു സരിന് എതിരെ പരാതി നൽകിയത്. സരിൻ ചുമതല ഏറ്റെടുത്തതിന് ശേഷം ഡിജിറ്റൽ മീഡിയ വിഭാഗത്തിൽ സാമ്പത്തിക ക്രമക്കേടുകൾ നടന്നു എന്നാണ് പരാതി.
ഉപകരാർ നൽകിയതിൽ അടക്കം ക്രമക്കേടുകൾ ഉണ്ടായെന്നും ആരോപണമുണ്ട്.
അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്നതിനിടയിൽ പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന രീതിയിൽ പരാതി മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്നാണ് ആക്ഷേപം ഉയരുന്നത്.
പരാതി ചോർത്തിയതിന് പിന്നിൽ ദുരുദ്ദേശം ഉണ്ടെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. സംഭവത്തിൽ കെപിസിസി നേതൃത്വം അന്വേഷണം ആരംഭിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്