കോഴിക്കോട്: വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ നിരോധനാജ്ഞ. ജില്ലാ കളക്ടർ സ്‌നേഹിൽ കുമാർ സിംഗാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കാൻ വിജയാഘോഷത്തിനും നിയന്ത്രണമുണ്ടാകും.
സംസ്ഥാനത്ത് വോട്ടെടുപ്പുമായി ബന്ധപ്പെട്ട് പരാതി ഉയർന്നിട്ടുള്ള ജില്ലയാണ്. എക്സിറ്റ് ഫലത്തിൽ പ്രതീക്ഷയർപ്പിച്ചിരിക്കുന്ന പാർട്ടിയുടെ ഫലം വിപരീതമായാൽ സംഘർഷത്തിന് സാധ്യതയുണ്ടെന്ന സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
ജില്ലയിൽ സാധാരണ വോട്ടെണ്ണൽ കേന്ദ്രത്തിന് സമീപത്ത് കൂട്ടം കൂടാൻ പാടില്ലെന്നായിരുന്നു മുൻ വർഷങ്ങളിലെ നിയമം. എന്നാൽ ഇത്തവണ കോഴിക്കോട് ജില്ലയിൽ മൊത്തത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
ആഹ്ലാദപ്രകടനങ്ങൾക്ക് മുൻകൂർ അനുമതി തേടണം. രാത്രി 7 മണിക്ക് മുമ്പായി ആഹ്ളാദപ്രകടനങ്ങൾ അവസാനിപ്പിക്കണം. ആഹ്ളാദ പ്രകടനങ്ങളിൽ ഡിജെ ഒഴിവാക്കാൻ നിർദ്ദേശം. പ്രകടനങ്ങളിൽ വടി മറ്റ് ആയുധങ്ങൾ എന്നിവ ഉപയോഗിക്കാൻ പാടില്ല. പ്രകടനങ്ങളിൽ പങ്കെടുക്കുന്നവർ സ്ഫോടക വസ്തുക്കൾ ഉപയോഗിക്കരുത്.
. വോട്ടെണ്ണലിന് മുന്നോടിയായി കോഴിക്കോട് ജില്ലയിലെ സ്ട്രോങ്ങ് റൂമുകളുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളിൽ ചട്ടലംഘനമില്ലെന്നും ജില്ലാ കലക്ടർ പറഞ്ഞു. പേരാമ്പ്ര, കൊയിലാണ്ടി വരണാധികാരികളെ മാറ്റില്ലെന്നും സ്ട്രോങ്ങ് റൂമുകൾ തുറന്നിട്ടില്ലെന്നും കളക്ടർ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
