കൊച്ചി: കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ സൗഹൃദ കൂട്ടായ്മയ്ക്ക് കൊച്ചിയിലും നീക്കമെന്ന് സൂചന.മറൈന്‍ ഡ്രൈവില്‍ ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് ഒത്തുചേരും എന്നാണ് ടെലഗ്രാം അക്കൗണ്ടിലെ പ്രചാരണം.
എന്നാൽ, ആരാണ് സന്ദേശത്തിനു പിന്നിലെന്ന് വ്യക്തമല്ല. 'സിജെപി കോക്രോച്ച് ജനത പാര്‍ട്ടി സൗത്ത് ഇന്ത്യ കൊച്ചി മീറ്റപ്പ്' എന്ന തരത്തിലുള്ള പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അതിലെ ക്യുആര്‍ കോഡ് ഒരു ടെലഗ്രാം ഗ്രൂപ്പിലേക്കാണ് എത്തുന്നത്.
യോഗത്തിന്റെ അജന്‍ഡയും സന്ദേശത്തിലുണ്ട്. സമാധാനപരമായ കൂടിക്കാഴ്ചയാണ് ഉദ്ദേശിക്കുന്നതെന്നാണ് സന്ദേശത്തില്‍ പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
