കൊച്ചി: സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടു കേസിൽ വീണ ടിയെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കുമെന്ന് റിപ്പോർട്ടുകൾ.
അടുത്തയാഴ്ച വീണയ്ക്ക് നോട്ടീസ് നൽകിയേക്കുമെന്നാണ് വിവരം. വീണയുടെ ഭര്‍ത്താവും മുന്‍ മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്കും അന്വേഷണം നീളും.
വീണ മറ്റൊരാളുടെ പേരിലെടുത്ത സിം കാര്‍ഡിലും വിശദമായ അന്വേഷണത്തിനുള്ള ഒരുക്കത്തിലാണ് ഇഡി.
മുഹമ്മദ് റിയാസിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിനെക്കുറിച്ചും ഇഡി അന്വേഷണം നടത്തുമെന്നാണ് സൂചന. 2021ൽ വീണ ടി, സോളസ് എന്ന പരസ്യ കമ്പനിക്ക് പണം കൈമാറിയതായി ഇഡി കണ്ടെത്തിയിട്ടുണ്ട്.
റിയാസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് പണം കൈമാറിയതെന്നാണ് ഇഡി സംശയിക്കുന്നത്. സിഎംആര്‍എല്ലില്‍നിന്ന് ലഭിച്ച പണമാണോ കമ്പനിക്ക് നൽകിയതെന്നതിലും വ്യക്തത വരുത്തും. വീണയുടെ ഡയറിയിൽ നിന്നാണ് സോളസ് കമ്പനിയുമായുള്ള ഇടപാടുകളുടെ വിവരങ്ങള്‍ ഇഡിക്ക് ലഭിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
