മാസപ്പടി കേസിൽ ഇഡിക്കെതിരെ സിഎംആർഎൽ ജീവനക്കാർ

APRIL 16, 2024, 5:20 PM

കൊച്ചി:  ഇഡി ഉദ്യോഗസ്ഥർക്കെതിരെ സിഎംആർഎൽ ജീവനക്കാർ ഹൈക്കോടതിയിൽ ഹർജി നൽകി. വനിത ജീവനക്കാരിയെ അടക്കം ഇഡി  24 മണിക്കൂർ നിയമവിരുദ്ധ കസ്റ്റഡിയിൽവെച്ചെന്നാണ് ആരോപണം. 

സിഎംആർ എല്ലും , എസ്കാലോജിക്കുമായി ബന്ധപ്പെട്ട ദുരൂഹ പണമിടപാടിലാണ് ചീഫ് ഫിനാൻസ്  ഓഫീസർ കെ.എസ്  സുരേഷ് കുമാർ, ഐടി ഓഫീസർ അഞ്ജു, ചീഫ് മാനേജർ ചന്ദ്രശേഖരൻ എന്നിവരെ ചോദ്യം ചെയ്തത്.

വീണ വിജയൻറെ ഉടമസ്ഥതയിലുള്ള കമ്പനിയുമായി സിഎംആർഎൽ ഉണ്ടാക്കിയ ധാരണാ പത്രവും 2017 മുതൽ പണം കൈമാറിയതിൻറെ രേഖകളും ഉദ്യോഗസ്ഥർ ഹാജരാക്കി. ചോദ്യം ചെയ്യലിന് പിന്നാലെ ഇഡിയ്ക്കെതിരെ ഉദ്യോഗസ്ഥർ ഹൈക്കോടതിയെ സമീപിച്ചു. 

vachakam
vachakam
vachakam

വനിത ജീവനക്കാരിയെ ഇഡി രാത്രി കസ്റ്റഡിയിൽ വെച്ചെന്നും ചോദ്യം ചെയ്യലിൻറെ  സിസിടിവി സൂക്ഷിക്കാൻ നിർദ്ദേശിക്കണമെന്നും ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ, വനിത ജീവനക്കാരിയെ വനിത ഉദ്യോഗസ്ഥയാണ് ചോദ്യം ചെയ്തതെന്ന് ഇഡി കോടതിയെ അറിയിച്ചു.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam