എഡിജിപി അജിത് കുമാറിനെതിരെ എഡിജിപി പി വിജയൻ്റെ പരാതി 

JANUARY 25, 2025, 8:19 PM

തിരുവനന്തപുരം: തനിക്ക് സ്വർണക്കടത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് വ്യാജ മൊഴി നൽകിയ എഡിജിപി എം.ആർ അജിത് കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് ഇന്റലിജന്‍സ് മേധാവി പി.വിജയൻ മുഖ്യമന്ത്രിക്ക് പരാതി നൽകി.

ഒന്നര മാസം മുൻപാണ്  പി.വിജയൻ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. എന്നാൽ നടപടി ആവശ്യപ്പെട്ട്  നൽകിയ കത്തിൽ ഇതുവരെ തുട‍ർ നടപടിയില്ല. 

പി.വി.അൻവ‍ർ സ്വർണക്കടത്തിൽ പൊലീസ് പങ്ക് ആരോപിച്ച് പരാതിയിലെ അന്വേഷണത്തിൽ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് എഡിജിപി എം.ആർ.അജിത് കുമാർ ഈ ഗുരുതരമായ ആരോപണം ഉന്നയിച്ചത്.

vachakam
vachakam
vachakam

തീവ്രവാദ വിരുദ്ധ സേനയുടെ ചുമതലയുണ്ടായിരുന്നപ്പോള്‍ പി.വിജയന് സ്വർണ കടത്തു സംഘവുമായി ബന്ധമുണ്ടെന്നായിരുന്നു മൊഴി. മലപ്പുറം മുൻ എസ്പി സുജിത് ദാസ് പറഞ്ഞ വിവരമെന്നായിരുന്നു അജിത് കുമാർ നൽകിയ മൊഴിയിൽ വ്യക്തമാക്കിയത്. ഇക്കാര്യം വാർത്തയും വൻ വിവാദവുമായി മാറിയിരുന്നു.  ഒന്നര മാസം പിന്നിട്ടിട്ടും മുഖ്യമന്ത്രി ഈ പരാതിയിൽ യാതൊരു നടപടിയും പ്രഖ്യാപിച്ചിട്ടില്ല. അന്വേഷണം നടത്താൻ പോലും തയ്യാറായിട്ടില്ല.

എന്നാൽ ഉന്നത ഉദ്യോഗസ്ഥൻെറ ഈ നിലപാട് മലപ്പുറം എസ്‌പിയായിരുന്ന സുജിത് ദാസ് തള്ളിയിരുന്നു. പി.വിജയന് ബന്ധമുണ്ടെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് സുജിത് ദാസ് പരസ്യമാക്കുകയും ചെയ്തതോടെയാണ് അജിത് കുമാർ വെട്ടിലായത്. വ്യാജ മൊഴി നൽകിയ അജിത് കുമാറിനെതിരെ സർക്കാർ നടപടി സ്വീകരിക്കണമെന്നും നിയമനടപടിയുമായി മുന്നോട്ട് പോകാൻ അനുവാദം നൽകണമെന്നും ആവശ്യപ്പെട്ടാണ് പി.വിജയൻ മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്. ഒന്നര മാസം കഴിഞ്ഞിട്ടും ഇതിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടില്ല. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam