തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകൾ നിർണായക ഘട്ടത്തിലേക്ക് കടക്കുന്നതായി റിപ്പോർട്ട്. എഐസിസി നിയോഗിച്ച നിരീക്ഷകർ തലസ്ഥാനത്ത് തുടരുന്ന കൂടിക്കാഴ്ചകളിലൂടെ പ്രമുഖ നേതാക്കളുടെയും എംഎൽഎമാരുടെയും അഭിപ്രായങ്ങൾ ശേഖരിക്കുകയാണ്.
കെ സുധാകരൻ, വിഎം സുധീരൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവരുമായി നിരീക്ഷകർ ഇതിനകം ചർച്ച നടത്തി. അതേസമയം പി ജെ കുര്യൻ, മാത്യു കുഴൽനാടൻ തുടങ്ങിയ നേതാക്കളും തലസ്ഥാനത്ത് എത്തി.
2021ലെ സാഹചര്യം ആവർത്തിക്കരുതെന്നും, അന്ന് പ്രതിപക്ഷ നേതൃമാറ്റവുമായി ബന്ധപ്പെട്ടുണ്ടായ അഭിപ്രായ ഭിന്നതകൾ ഇത്തവണ ഉണ്ടാകരുതെന്നും മുതിർന്ന നേതാക്കൾ നിരീക്ഷകരോട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയെ ആരെയായാലും തിരഞ്ഞെടുക്കുമ്പോൾ മറ്റ് നേതാക്കളെയും ഉൾപ്പെടുത്തി ഏകോപനം ഉറപ്പാക്കണമെന്നും അവർ പറഞ്ഞു.
ഇതിനിടെ ഘടകകക്ഷികളുടെ അഭിപ്രായവും എഐസിസി നിരീക്ഷകർ തേടും. മുസ്ലിം ലീഗ് അടക്കമുള്ള കക്ഷികളുമായി വൈകുന്നേരം ചർച്ച നടക്കും. അതേസമയം, തെരുവുകളിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥികളെ പിന്തുണയ്ക്കുന്ന പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത് രാഷ്ട്രീയ ചൂട് വർധിപ്പിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
