കേരള മുഖ്യമന്ത്രി വി.ഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച

MAY 14, 2026, 2:15 AM

കൊച്ചി : അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ കേരളത്തിൻ്റെ മുഖ്യമന്ത്രിയായി  തെരഞ്ഞെടുത്ത വി.ഡി. സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ചയുണ്ടാകും. ഇതിനാവശ്യമായ ഒരുക്കങ്ങൾ പൊതുഭരണവകുപ്പ് തുടങ്ങി. സെൻട്രൽ സ്റ്റേഡിയത്തിലാകും ചടങ്ങുകൾ. കോൺഗ്രസ് ലെജിസ്ലേറ്റീവ് പാർട്ടി (സിഎൽപി) യോഗം വൈകുന്നേരം നാലിന് ആരംഭിക്കും

11 ദിവസം നീണ്ട അനിശ്ചിതത്വത്തിന് ഒടുവിലാണ് വി.ഡി. സതീശനെ മുഖ്യമന്ത്രിയായി ഹൈക്കമാൻഡ് പ്രഖ്യാപിച്ചത്. ജയറാം രമേശ്, ദീപാദാസ് മുൻഷി തുടങ്ങിയവർ ചേർന്നാണ് പ്രഖ്യാപനം നടത്തിയത്.

എഐസിസി നിരീക്ഷകരായ മുകുൾ വാസ്നിക്കും, അജയ് മാക്കനും കഴിഞ്ഞ ദിവസങ്ങളിൽ തിരുവനനന്തപുരത്ത് എത്തി എംഎൽഎമാരുടെയും, മുൻ കെപിസിസി അംഗങ്ങളുടെയും, മുതിർന്ന നേതാക്കളുടെയും അഭിപ്രായം രേഖപ്പെടുത്തിയിരുന്നു.

vachakam
vachakam
vachakam

ശേഷം ഹൈക്കമാൻഡ് മുൻ കെപിസിസി അധ്യക്ഷന്മാരെയും മുതിർന്ന നേതാക്കളെയും ഡൽഹിയിലേക്ക് വിളിപ്പിച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിൽ ഭൂരിപക്ഷം പേരും കെ.സി. വേണുഗോപാലിനെ പിന്തുണച്ചതെന്നാണ് വിവരം. രണ്ടാം സ്ഥാനത്തായിരുന്നു വി.ഡി. സതീശൻ്റെ സ്ഥാനം. അതേസമയം, ജനവികാരം വി.ഡി. സതീശനെ ആയിരുന്നു കൂടുതലായും പിന്തുണച്ചത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam