തിരുവനന്തപുരം: വോട്ടെണ്ണലിന് തൊട്ടു മുമ്പേ മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്ക് ബയോ തിരുത്തിയോ? കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി പ്രചരിക്കുന്ന വാർത്തയാണിത്. എന്നാൽ ഈ വാർത്ത സംബന്ധിച്ച വസ്തുത ഇതാണ്.
മുഖ്യമന്ത്രി മാറി പിബി മെമ്പർ എന്ന് മാറ്റിയെന്നായിരുന്നു സോഷ്യൽ മീഡിയ പ്രചാരണങ്ങൾ. എന്നാൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച്, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്ന ദിവസം, മാര്‍ച്ച് 16ന് തന്നെ ഔദ്യോഗിക സ്ഥാനം മാറ്റി പാര്‍ട്ടി സ്ഥാനം ബയോയിൽ ഉൾപ്പെടുത്തുകയായിരുന്നു.
വോട്ടെടുപ്പ് ഫലം ഭയന്ന് മുഖ്യമന്ത്രി പദവി ഒഴിയാൻ തയ്യാറെടുക്കുന്നു എന്ന രീതിയിലായിരുന്നു സോഷ്യൽ മീഡിയയിലെ പ്രചാരണങ്ങൾ.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്ന ദിവസം തന്നെ മുഖ്യമന്ത്രി തന്റെ സോഷ്യൽ മീഡിയ പ്രൊഫൈലുകളിൽ മാറ്റം വരുത്തിയിരുന്നു.
ഔദ്യോഗിക പദവികൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുത് എന്ന ചട്ടം പാലിക്കുന്നതിന്റെ ഭാഗമായി 'ചീഫ് മിനിസ്റ്റർ' എന്നതിന് പകരം 'പോളിറ്റ് ബ്യൂറോ മെമ്പർ, സിപിഐഎം എന്ന് അദ്ദേഹം നേരത്തെ തന്നെ പുതുക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
