'ഭരണഘടനെ സംരക്ഷിക്കാൻ പ്രതിജ്ഞയെടുത്തവർ ഇത്തരം പരിപാടികളില്‍ നിന്ന് പിന്തിരിഞ്ഞ് നിൽക്കണം'; അയോദ്ധ്യയിലേയ്ക്ക് ക്ഷണമുണ്ടായിരുന്നുവെന്ന് പിണറായി വിജയൻ 

JANUARY 22, 2024, 5:08 PM

മതേതരത്വമാണ് ജനാധിപത്യ ഇന്ത്യയുടെ ആത്മാവെന്ന പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നമ്മുടെ രാജ്യത്തിന്റെ മുഖമുദ്രയാണത് എന്നും വിവിധ മതങ്ങളില്‍ വിശ്വസിക്കുന്നവരും വിശ്വാസമില്ലാത്തവരും സ്വാതന്ത്ര്യസമരങ്ങളില്‍ പങ്കെടുത്തിരുന്നു എന്നും ഈ രാജ്യം എല്ലാവർക്കുമുള്ളതാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു.

'മതമെന്നത് വ്യക്തിപരമായ കാര്യമാണ്. ഏതൊരു മതത്തിലും വിശ്വസിക്കാനും പ്രവ‌ർത്തിക്കാനുമുള്ള അവകാശം ഇന്ത്യൻ ഭരണഘടന നല്‍കുന്നുണ്ട്. ഈ അവകാശം തുല്യമായ രീതിയില്‍ എല്ലാ വ്യക്തികളും ആസ്വദിക്കുന്നുവെന്ന് ഉറപ്പാക്കുമെന്നാണ് ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കാൻ പ്രതിബദ്ധതയുള്ളവർ പ്രതിജ്ഞയെടുക്കുന്നത്. ഒരു മതത്തെ മാത്രം പ്രോത്സാപിക്കുന്നതും ഉയർത്തിക്കാട്ടുന്നതും ശരിയായ കാര്യമല്ല. ഇന്ത്യൻ മതനിരപേക്ഷതയെന്നാല്‍ രാഷ്ട്രത്തെയും മതത്തെയും രണ്ടായി നിർത്തുകയെന്നതാണെന്ന് രാജ്യത്തിന്റെ പ്രഥമപ്രധാനമന്ത്രി ജവഹർലാല്‍ നെഹ്‌റു ഓർപ്പിക്കാറുണ്ടായിരുന്നു. ഈ അന്തരം നിലനിർത്തികൊണ്ടുപോയ പാരമ്പര്യവും നമുക്കുണ്ട്. 

എന്നാല്‍ ഇവ രണ്ടിനെയും അകറ്റിനിർത്തുന്ന അതിർവരമ്പ് നേർത്തുനേർത്ത് വരുന്നതായാണ് കാണുന്നത്. മതപരമായ കാര്യങ്ങളില്‍ പങ്കെടുക്കുമ്പോള്‍ ജാഗരൂകരാകേണ്ടതുണ്ട്. രാജ്യത്തെ ഒരു മതകേന്ദ്രത്തിന്റെ ഉദ്ഘാടനം രാഷ്ട്രത്തിന്റെ പരിപാടിയായി ആഘോഷിക്കുന്ന കാലത്താണ് നാം എത്തിനില്‍ക്കുന്നത്.

vachakam
vachakam
vachakam

നമ്മളില്‍ പലരെയും ചടങ്ങിലേക്കായി ക്ഷണിച്ചിരുന്നു. ഭരണഘടനെ സംരക്ഷിക്കാൻ പ്രതിജ്ഞയെടുത്തവർ എന്ന നിലയില്‍ ഇത്തരം പരിപാടികളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് പിന്തിരിഞ്ഞ് അതിന്റെ മതനിരപേക്ഷമായ സ്വഭാവത്തോട് പ്രതിബദ്ധതയുള്ളവരാകാം. ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങളെ ഇത്തരത്തില്‍ ഉയർത്തിക്കാട്ടാം എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam