വന്ദേ ഭാരതിനായി മറ്റ് ട്രെയിനുകൾ പിടിച്ചിടുന്നു, കേരളത്തിൽ അതിവേ​ഗ റെയിൽ പാത അത്യാവശ്യം 

NOVEMBER 20, 2023, 9:48 PM

തളിപ്പറമ്പ്: സിൽവർ ലൈൻ പദ്ധതിക്കെതിരെ കേരളത്തിൽ എതിർപ്പ് ഉയരുന്നത് ദുരഭിമാനം മൂലമെന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ.

എന്ത് പേരിട്ട് വിളിച്ചാലും സംസ്ഥാനത്തിന് അതിവേ​ഗ റെയിൽ പാത ആവശ്യമാണെന്ന് കണ്ണൂരിൽ നവകേരള സദസ്സില്‍ സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.

കെ-റെയിൽ പദ്ധതി പൂർണമായും ഒഴിവാക്കുന്ന സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്. കെ-റെയിൽ വരില്ലെന്ന് ബിജെപി നേതാവ് പറയുന്നത് കേട്ടു. എന്നാൽ ഇന്ത്യയിൽ ഏറ്റവും അധികം വരുമാനമുള്ള വന്ദേ ഭാരത് ആണ് കേരളത്തിൽ സർവീസ് നടത്തുന്നത്.

vachakam
vachakam
vachakam

വന്ദേ ഭാരത് വന്നതോടെ കെ-റെയിൽ പദ്ധതിയുടെ ആവശ്യകത നാട്ടുകാർ തിരിച്ചറിഞ്ഞു. വന്ദേ ഭാരത് സർവീസിനായി മറ്റ് ട്രെയിനുകൾ പിടിച്ചിടുന്നത് മൂലം ജനം ബുദ്ധിമുട്ടിലായെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സംസ്ഥാന സർക്കാർ വിചാരിച്ചാൽ മാത്രം റെയിൽവേ സൗകര്യം വർധിപ്പിക്കാനാവില്ല. അതിനാലാണ് കെ-റെയിൽ പദ്ധതി സർക്കാറിന് തുടരാൻ സാധിക്കാതിരുന്നത്-  മുഖ്യമന്ത്രി പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam