തിരുവനന്തപുരം: സിഎംആർഎൽ മാസപ്പടി കേസുമായി ബന്ധപ്പെട്ട് പിണറായി വിജയന്റെ വസതിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിനെതിരെ സിപിഎം പ്രവർത്തകരുടെ പ്രതിഷേധം ശക്തമായി. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ വീട്ടിന് മുന്നിൽ പ്രതിഷേധം സംഘർഷാവസ്ഥയിലേക്ക് നീങ്ങി.
പ്രവർത്തകർ വീടിന് സമീപത്തേക്ക് കടക്കാൻ ശ്രമിച്ചതോടെ സ്ഥലത്ത് സംഘർഷമുണ്ടായി. പ്രതിഷേധക്കാരെ തടയാൻ പൊലീസ് ശ്രമിക്കുന്നതിനിടെയാണ് തള്ളിക്കയറൽ ഉണ്ടായത്. സംഭവത്തിനിടെ ചില പ്രവർത്തകർ പൊലീസിന്റെ ഹെൽമറ്റ് ഊരി കേന്ദ്രസേനയ്ക്ക് നേരെ എറിഞ്ഞതായും റിപ്പോർട്ടുണ്ട്. വീടിന് അകത്തേക്ക് കുപ്പികളും കല്ലുകളും എറിഞ്ഞതായും വിവരം ലഭിച്ചു. സുരക്ഷാ വളയം ഭേദിക്കാൻ നടത്തിയ ശ്രമങ്ങളാണ് സ്ഥിതി കൂടുതൽ വഷളാക്കിയത്.
സംഘർഷാവസ്ഥ ശക്തമായതോടെ കൂടുതൽ സുരക്ഷാസേനയെ പ്രദേശത്ത് വിന്യസിച്ചു. പിന്നാലെ സിപിഎം നേതാക്കളായ വി. ശിവൻകുട്ടി, കടകംപള്ളി സുരേന്ദ്രൻ തുടങ്ങിയവർ സ്ഥലത്തെത്തി പ്രവർത്തകരെ അനുനയിപ്പിക്കുകയും പ്രതിഷേധം ശമിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
