ആലപ്പുഴ: ആദ്യകുർബാന പരിശീലനത്തിനിടെ രക്ഷിതാവിന്‍റെ സാന്നിധ്യത്തെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് പള്ളിയിൽ സംഘർഷം.
ചേർത്തല നെടുമ്പ്രക്കാട് സെയ്ന്‍റ് തോമസ് പള്ളിയിലുണ്ടായ കയ്യാങ്കളിയിൽ പള്ളിവികാരിയുൾപ്പെടെ പത്തുപേർക്ക് പരിക്കേറ്റു. ഇവർ ചേർത്തല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
സംഭവത്തിൽ ഇരുവിഭാഗവും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പള്ളിവികാരി ജോയി പ്ലാക്കൻ, കൈക്കാരന്മാരായ ജിജോ, ജോസഫ്, വിശ്വാസികളായ ജോജി, ജീസൺ, വിനോദ് വർഗീസ് എന്നിവരും ചേർത്തല ഇലഞ്ഞിക്കൽ റോയി എബ്രഹാം, ഭാര്യ സോണിമോൾ, സഹോദരൻ ടോമി, ഭാര്യ ജമിനി എന്നിവരുമാണ് ചികിത്സ തേടിയത്.
ചൊവ്വാഴ്ച രാവിലെ 11.30-ഓടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. ആദ്യകുർബാന പരിശീലനത്തിനെത്തിയ മകൾക്കൊപ്പം വന്ന സോണിമോൾ പരീക്ഷ നടക്കുന്ന ഹാളിനു പുറത്തുനിന്നത് വികാരി വിലക്കിയതാണ് തർക്കത്തിന് കാരണമായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
