കോഴിക്കോട്: ദലിത് സംഘടനയായ ഗോത്രയുടെ പ്രധാന സംഘാടകയും സികെ ജാനു നേതൃത്വം നല്‍കിയ ജനാധിപത്യ രാഷ്ട്രീയ സഭയുടെ നേതാവുമായിരുന്ന പ്രസീത അഴീക്കോടിനെതിരെ സികെ ജാനുവും ഗീതാനന്ദനും രംഗത്ത്.
ഫണ്ട് തട്ടിപ്പ് ആരോപണമാണ് ഇവർ പ്രസീതയ്ക്കെതിരെ ഉയർത്തുന്നത്. മുത്തങ്ങ വെടിവയ്പ്പില്‍ കൊല്ലപ്പെട്ട ജോഗിയുടെ പേരില്‍ സ്മാരകം നിര്‍മിക്കാന്‍ മുസ്ലിം ലീഗ് നേതാക്കളില്‍ നിന്നടക്കം പ്രസീത പണം വാങ്ങിയതാണ് ആരോപണം.
ജോഗിയ്ക്ക് സ്മാരകം നിര്‍മിക്കാനെന്ന പേരില്‍ കഴിഞ്ഞ ഒരു മാസത്തിലേറെയായി സ്നേഹക്കൂട് എന്ന സംഘടനയെ മുന്‍നിര്‍ത്തി പ്രസീതയുടെ നേതൃത്വത്തില്‍ ഫണ്ട് പിരിക്കുന്നു എന്നാണ് പ്രധാന ആക്ഷേപം.
ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയില്‍ നിന്ന് ഫണ്ട് സ്വീകരിച്ച് ഫണ്ട് ശേഖരണ ഉദ്ഘാടനം നടത്തുന്നതിന്‍റെ ചിത്രവും ഇവര്‍ പുറത്ത് വിട്ടു.
എന്നാല്‍ ജോഗിയുടെ കുടുംബാംഗങ്ങളുമായി സംസാരിച്ച ശേഷമാണ് സ്മാരക നിര്‍മാണത്തിന് തീരുമാനമെടുത്തതെന്നും ഫണ്ട് പിരിവ് സുതാര്യമാണെന്നും പ്രസീത പറയുന്നു, ഒരു ട്രസ്റ്റിനു കീഴിലാണ് സ്മാരക നിര്‍മാണമെന്നും ജാനുവിനും ഗീതാനന്ദനും പിന്നില്‍ ബിജെപിയെന്നും പ്രസീത തിരിച്ചടിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്