കൊച്ചിയിൽ ഡിജെ പാർട്ടികൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി സിറ്റി പൊലീസ് കമ്മീഷണർ

MAY 31, 2026, 12:11 AM

കൊച്ചി: ഡിജെ പാർട്ടികൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ. ഡിജെ പാർട്ടികൾ കേന്ദ്രികരിച്ച് ലഹരി കേസുകളും, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നുവെന്ന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.

രാത്രി 11മണിക്ക് ശേഷം പബ്ബുകളിൽ ഡിജെ പാർട്ടികൾ അനുവദിക്കില്ല. നടത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷ്ണർ പറഞ്ഞു.

നേരത്തെ ഇത്തരത്തിൽ ഒരു ഉത്തരവ് പുറത്ത് ഇറക്കിയെങ്കിലും പഞ്ചനക്ഷത്ര ഹോട്ടലിലെ പബിൻ്റെ പ്രവർത്തനം 3 വരെ തുടർന്നിരുന്നു. ഓപ്പറേഷൻ തൂഫാൻ്റെ പശ്ചാത്തലത്തിൽ കൂടിയാണ് പുതിയ ഉത്തരവ്.

vachakam
vachakam
vachakam

പല ഡിജെ പാർട്ടികളും പുലർച്ചെ വരെ നീളാറുണ്ട്. ഇതിന് മറവിൽ ലഹരി ഉപയോഗം കൂടുന്നുണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസിൻ്റെ കർശന നടപടി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam