കോഴിക്കോട്: മാധ്യമങ്ങളിലൂടെ തന്നെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഷാഫി പറമ്പിൽ എംപിക്കെതിരെ നടപടിക്ക് ശുപാർശതേടി സിഐ അഭിലാഷ് ഡേവിഡ്.
പേരാമ്പ്ര സംഘർഷവുമായി ബന്ധപ്പെട്ട് ഷാഫി പറമ്പിൽ എംപിയുടെ ആരോപണത്തിലാണ് നിയമനടപടിക്ക് മുതിരുന്നത്. എം പി അപകീർത്തിപരമായ പരാമർശങ്ങൾ നടത്തി എന്നാണ് അഭിലാഷിന്റെ ആരോപണം.
ഇത് സംബന്ധിച്ച് വടകര റൂറൽ എസ്പിയോടാണ് അനുമതി തേടിയത്. അഭിലാഷിന്റെ അപേക്ഷ എസ് പി, ഡിജിപിക്ക് കൈമാറിയിട്ടുണ്ട്.
പേരാമ്പ്രയിലുണ്ടായ സംഘർഷത്തിനിടെ അഭിലാഷ് ആണ് തന്നെ മർദ്ദിച്ചതെന്നായിരുന്നു ഷാഫിയുടെ ആരോപണം.
വടകര കൺട്രോൾ റൂം സിഐ അഭിലാഷ് ഡേവിഡാണ് തന്നെ ആക്രമിച്ചതെന്ന് ഷാഫി വാർത്താ സമ്മേളനത്തിൽ ആരോപിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
