കാരന്തൂർ: വിദ്യാർത്ഥികൾക്കിടയിൽ ഉറുദു പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനും ഏകോപിപ്പിക്കുന്നതിനും വേണ്ടി മർകസ് ബോയ്‌സ് ഹൈസ്‌കൂളിൽ 'ചിങ്കാരി' ഉറുദു ക്ലബ് പ്രവർത്തനമാരംഭിച്ചു. മർകസ് അക്കാദമിക്ക് വിഭാഗം അസോസിയേറ്റ് ഡയറക്ടർ ഉനൈസ് മുഹമ്മദ് ക്ലബ് ഉദ്ഘാടനം ചെയ്തു. ഉറുദു ഭാഷയുമായി ബന്ധപ്പെട്ട് സമഗ്രമായ വൈജ്ഞാനികകലാസാഹിത്യ പദ്ധതികളാണ് ഈ അധ്യയന വർഷം ആസൂത്രണം ചെയ്തിട്ടുള്ളത്.
ചടങ്ങിൽ ഹെഡ്മാസ്റ്റർ അബ്ദുൽ ജലീൽ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് ഷമീം കെ.കെ, അധ്യാപകരായ സലീം സഖാഫി, പി.കെ. അബൂബക്കർ, മുഹമ്മദ് അഷ്‌റഫ്, ഫസൽ അമീൻ, ഉമൈർ ബുഖാരി, നവാസ് സഖാഫി എന്നിവർ സംസാരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
