തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരോക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ.
പാട്ടകൊട്ടിയും ടോര്‍ച്ചടിച്ചും ശാസ്ത്രബോധമുള്ള സമൂഹത്തെ വളര്‍ത്താന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തോന്നയ്ക്കല്‍ ബയോ ലൈഫ് സയന്‍സസ് പാര്‍ക്കില്‍ ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇത്തരം അബദ്ധങ്ങള്‍ ഉത്തരവാദപ്പെട്ടവര്‍തന്നെ പ്രചരിപ്പിക്കുമ്ബോള്‍ അവയിലെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടേണ്ട ഉത്തരവാദിത്വം ശാസ്ത്രവുമായി ചേര്‍ന്നു നില്‍ക്കുന്ന എല്ലാവര്‍ക്കുമുണ്ട്.
കോവിഡ് ലോക്ഡൗണ്‍ സമയത്തു ജനങ്ങളോടു പാത്രം കൊട്ടാനും മറ്റും പ്രധാനമന്ത്രി നിര്‍ദേശിച്ചതു സൂചിപ്പിച്ചായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.
ആരാധനാലയങ്ങളല്ല, വിദ്യാലയങ്ങളാണ് ഉയരേണ്ടതെന്ന ഉദ്‌ബോധനം ഉണ്ടായ നാടാണിത്. ശാസ്ത്രത്തെ നോക്കുകുത്തിയാക്കി ആള്‍ദൈവങ്ങളെ ആദരിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്