ആലപ്പുഴ: മുൻ മുഖ്യമന്ത്രിയുടെ ‘ചെറ്റ’ പരാമർശത്തെ വിമർശിച്ച് മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരൻ എംഎൽഎ രംഗത്ത്. ചെറ്റക്കുടിലുകളിൽ താമസിച്ചിരുന്നവരാണ് കമ്മ്യൂണിസ്റ്റുകാർ എന്നും, അതുകൊണ്ട് തന്നെ ‘ചെറ്റ’ പരാമർശം കമ്മ്യൂണിസ്റ്റ് ഭാഷയല്ലെന്നും സുധാകരൻ പറഞ്ഞു.
നിയമസഭയിൽ സംസാരിക്കവെയാണ് ജി. സുധാകരന്റെ വിമർശനം. ഇതിനൊപ്പം മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാലിനെയും അദ്ദേഹം പരിഹസിച്ചു. ബാലഗോപാൽ ഇടയ്ക്കിടെ ആറായിരം കോടി ഉണ്ടെന്ന് പറയാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സർക്കാരിന്റെ ധവളപത്രത്തെ ജി. സുധാകരൻ പ്രശംസിക്കുകയും ചെയ്തു. ധവളപത്രം ഗംഭീരമാണെന്നും, മാറ്റമാണ് മാർക്സിസത്തിന്റെ അടിസ്ഥാനം, അതാണ് ശാസ്ത്രമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബജറ്റ് ലളിതവും ഗഹനവുമുള്ളതാണെന്നും, കാളിദാസനെയും ഷേക്സ്പിയറെയും വായിച്ച ഒരാൾക്കേ ഇത്തരമൊരു ബജറ്റ് എഴുതാൻ കഴിയൂവെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
