ഡൽഹി: കോൺഗ്രസിൽ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെ മുതിർന്ന നേതാവ് രമേശ് ചെന്നിത്തല സോണിയ ഗാന്ധിയെ കണ്ടതായി റിപ്പോർട്ട്. ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ചയായെന്നാണ് സൂചന.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാൻ എംഎൽഎമാരുടെ പിന്തുണയ്ക്കായി മത്സരമില്ലെന്നും, അന്തിമ തീരുമാനം കോൺഗ്രസ് ഹൈക്കമാൻഡ് എടുക്കുമെന്നുമാണ് ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചത്. കോൺഗ്രസിന് തെരഞ്ഞെടുപ്പിൽ വലിയ വിജയം ലഭിച്ചതായും, മുഖ്യമന്ത്രി സംബന്ധിച്ച തീരുമാനം ഉചിതമായ സമയത്ത് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
