തിരുവനന്തപുരം: സമാനതകൾ ഇല്ലാത്ത വിധത്തിൽ കേന്ദ്രസംസ്ഥാന സർക്കാരുകൾ കർഷക ദ്രോഹ നടപടികൾ തുടരുകയാണ്.
റബർ കർഷകർ കൃഷിപൂർണ്ണമായും ഉപേക്ഷിക്കേണ്ട അവസ്ഥയിലാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
250 രൂപ തറവില നൽകുമെന്ന് പ്രഖ്യാപിച്ച് റബ്ബർ കർഷകരെ വഞ്ചിച്ച് അധികാരത്തിലേറിയ സംസ്ഥാന സർക്കാർ വിലനൽകില്ലെന്ന് മാത്രമല്ല കാലാകാലങ്ങളിൽ നൽകുന്ന ഇൻസെന്റീവുപോലും നൽകാൻ തയ്യാറാവുന്നില്ല.
നിർഭാഗ്യവശാൽ സർക്കാരുകൾ കർഷകദ്രോഹനടപടിയിൽ മൽസരിക്കുകയാണ്.
കേരള പ്രദേശ് കർഷക കോൺഗ്രസ്സ് സംസ്ഥാന കമ്മിററിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിലേക്കുനടത്തിയ കർഷക മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് കോൺഗ്രസ്സ് വർക്കിംങ്ങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്