തിരുവനന്തപുരം: ഉജ്വലമായ വിജയം നൽകിയ നിലമ്പൂരിലെ ജനങ്ങളെ അഭിനന്ദിക്കുന്നുവെന്ന് രമേശ് ചെന്നിത്തല. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പുകളിൽ ഞങ്ങളുടെ സീറ്റ് ഞങ്ങൾ നിലനിർത്തി. ഇവിടെ നിലമ്പൂരിലെ സീറ്റ് ഞങ്ങൾ തിരിച്ചു പിടിച്ചു.
പിണറായി വിജയൻ രാജിവച്ച് ഒഴിയുകയാണ് വേണ്ടത്. ശക്തമായ ഭരണവിരുദ്ധ വികാരം നിലമ്പൂരിൽ ഉണ്ടായി. സർക്കാരിനെതിരായ അതിശക്തമായ വികാരത്തിൻറെ കുത്തൊഴുക്കാണ് കാണാൻ സാധിച്ചത്.
ഇടതു മുന്നണി ഗവൺമെൻറ് കാവൽ മന്ത്രിസഭയായി മാറിയിരിക്കുന്നു. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തിരഞ്ഞെടുപ്പാണ്. ഇത് സെമിഫൈനൽ ആണ്.
ഈ സെമിഫൈനലിൽ യുഡിഎഫ് ജയിച്ചു. ഫൈനലിലും ഞങ്ങൾ ജയിക്കുമെന്ന് സംശയമില്ല. എല്ലാവരും ഒരു മനസോട് കൂടി പ്രവർത്തിച്ചു. കേരള രാഷ്ട്രീയത്തിൽ ബിജെപി ഒരു എടുക്കാ ചരക്കായി മാറി. അൻവർ പിടിച്ച വോട്ടും ഭരണ വിരുദ്ധ വികാരത്തിൻ്റേതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

സംസ്ഥാനത്തെ തകർത്ത പ്രളയം മനുഷ്യനിർമ്മിതം; സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി മാത്യു കുഴൽനാടൻ
സ്ഥാനാർഥിയെ ജയിപ്പിക്കാൻ വോട്ട് ചെയ്യാനെത്താമെന്ന മോഹത്തിന് തിരിച്ചടി; വിമാനക്കൂലി കുത്തനെ കൂട്ടി
ലിഫ്റ്റ് ചോദിച്ച് കയറിയ ബൈക്കില്‍ ലോറി ഇടിച്ച് അപകടം; 23കാരിക്ക് ദാരുണാന്ത്യം
നേമത്തെ ഡബിള്‍ ലോക്കിൽ മാറ്റമില്ല, മത്സരം താനും രാജീവ് ചന്ദ്രശേഖറും തമ്മിൽ: വി