സ്വത്ത് തട്ടിയെടുക്കാൻ കൊന്നതോ? വയോധികന്റെ മരണത്തിൽ ദുരൂഹത;  മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‍മോർട്ടം നടത്തും

APRIL 20, 2026, 8:17 PM

 ആലപ്പുഴ:  ചെങ്ങന്നൂരിൽ വയോധികന്‍റെ മരണത്തിൽ ദുരൂഹത എന്ന പരാതിയിൽ ഇന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തും.

 മാർച്ച് 20നാണ് ചെങ്ങന്നൂർ പുലിയൂർ സ്വദേശി യേശുദാസിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 74 കാരന്‍റേത് പ്രായാധിക്യത്തെ തുടർന്നുള്ള മരണമാണെന്നും അതിനാൽ പോസ്റ്റ്മോർട്ടം ആവശ്യമില്ലെന്നും സഹോദരൻ ഗബ്രിയേൽ അന്ന് നിലപാടെടുത്തിരുന്നു.

ഇതോടെ പോസ്റ്റ്മോർട്ടം ഒഴിവാക്കി മൃതദേഹം സംസ്കരിച്ചു. പുലിയൂർ സ്വദേശി യേശുദാസിന്‍റെ മൃതദേഹമാണ് പള്ളി കല്ലറ പൊളിച്ച് പുറത്തെടുക്കുന്നത്. 

vachakam
vachakam
vachakam

  വിദേശത്തായിരുന്ന മരുമകൾ ലീന ബിൻസ്നാട്ടിലെത്തി സ്വത്ത് വിവരങ്ങളും ബാങ്ക് രേഖകളും പരിശോധിച്ചപ്പോൾ എല്ലാം ഗബ്രിയേലിന്‍റെ പേരിലേക്ക് മാറ്റിയതായി കണ്ടെത്തി.

തുടർന്ന് മരുമകൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. സ്വത്ത് കൈക്കലാക്കാൻ യേശുദാസിനെ അപായപ്പെടുത്തിയതാണെന്നും മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യണമെന്നുമായിരുന്നു ആവശ്യം. മരുമകൾ നൽകിയ പരാതിയിലാണ് മൃതദേഹം പുറത്ത് എടുത്ത് പോസ്റ്റ്‌മോർട്ടം നടത്താനുള്ള കോടതി ഉത്തരവ്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam