സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; കണ്ണൂരിൽ ഓറഞ്ച് അലേർട്ട്, 8 ജില്ലകളിൽ യെല്ലോ അലേർട്ട്

JUNE 12, 2026, 3:13 AM

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് ഒമ്പത് ജില്ലകളിൽ മഴ മുന്നറിയിപ്പ് നിലവിലുണ്ട്. കണ്ണൂർ ജില്ലയിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

നാളെ മുതൽ മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. നാളെ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലേർട്ടാണ്.

vachakam
vachakam
vachakam

അതേസമയം, നദികളിലെ ജലനിരപ്പ് ഉയരുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ജല കമ്മീഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ കരമന നദിയിൽ (വെള്ളൈകടവ് സ്റ്റേഷൻ) മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചു. നദിയുടെ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

നദികളിൽ ഇറങ്ങുകയോ മുറിച്ചു കടക്കുകയോ ചെയ്യരുതെന്നും, വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് മാറി താമസിക്കണമെന്നും കെഎസ്ഡിഎംഎ മുന്നറിയിപ്പ് നൽകി.

ഇതിനൊപ്പം, കള്ളക്കടൽ പ്രതിഭാസത്തിന്റെ പശ്ചാത്തലത്തിൽ കേരള തീരത്ത് കടലാക്രമണ സാധ്യതയും മുന്നറിയിപ്പുണ്ട്. നാളെ പുലർച്ചെ 5.30 വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണം ഉണ്ടാകാമെന്ന് ഇൻകോയിസ് അറിയിച്ചു.

vachakam
vachakam
vachakam

മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്നും കടലിലേക്ക് പോകുന്നത് ഒഴിവാക്കണമെന്നും അധികൃതർ നിർദേശിച്ചിട്ടുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam