കോട്ടയം: പുതുപ്പള്ളിയിൽ നടക്കുന്ന വികസന സദസിന് മുന്നിൽ മഴയത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചു ചാണ്ടി ഉമ്മൻ. മിനി സിവിൽ സ്റ്റേഷൻ പദ്ധതിക്ക് അനുമതി ഇല്ലാതെ ഉമ്മൻ ചാണ്ടിയുടെ പേരും ചിത്രവും ഉപയോഗിച്ചതിലാണ് പ്രതിഷേധം.
അതേസമയം പണി പൂർത്തിയാവാത്ത മിനി സിവിൽ സ്റ്റേഷൻ പദ്ധതിക്ക് ഉമ്മൻ ചാണ്ടിയുടെ പേരിടുന്നത് രാഷ്ട്രീയ പാപ്പരത്തമാണ് എന്നാണ് ചാണ്ടി ഉമ്മന്റെ പ്രതികരണം.
'പണി പൂർത്തിയാവാത്ത മിനി സിവിൽ സ്റ്റേഷൻ പദ്ധതിക്ക് ഉമ്മൻ ചാണ്ടിയുടെ പേരിടുന്നത് അംഗീകരിക്കാൻ കഴിയില്ല. തർക്കത്തിനില്ല. പ്രതിഷേധം മാത്രമാണ് അറിയിക്കുന്നത്. പ്രതിഷേധം രേഖപ്പെടുത്തുക എന്നത് അനിവാര്യമാണ്. അഞ്ചുവർഷമായി ഒന്നും ചെയ്യാത്ത കെട്ടിടമാണ് മിനി സിവിൽ സ്റ്റേഷൻ. അതിൽ പിതാവിൻ്റെ പേരിടുന്നത് അനുവദിക്കില്ലെന്നും' ചാണ്ടി ഉമ്മൻ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
