വൈറ്റില: തൈക്കൂടം സിൽവർ സാൻഡ് ഐലൻഡിലെ ബലക്ഷയം സംഭവിച്ച ചന്ദർകുഞ്ജ് ഫ്ലാറ്റുകൾ നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിക്കും.
ചന്ദർകുഞ്ജ് ഇരട്ട ടവറുകൾ പൊളിക്കുന്നതിന് മുന്നോടിയായി പരിശോധനകളും സാങ്കേതിക പരീക്ഷണങ്ങളും നടത്താൻ മുംബൈ ആസ്ഥാനമായ എഡിഫൈസ് എൻജിനിയറിങ്ങിന്റെയും ദക്ഷിണാഫ്രിക്കൻ കമ്പനിയായ ജെറ്റ് ഡിമോളിഷന്റെയും പ്രതിനിധികൾ കൊച്ചിയിലെത്തി.
എഡിഫൈസ് എൻജിനിയറിങ് പാർട്ണർ ഉത്കർഷ് മെഹ്ത, ജെറ്റ് ഡിമോളിഷൻ ഓപ്പറേഷൻസ് മാനേജർ കെവിൻ സ്മിത്, ടെക്നീഷ്യൻ റോബർട്ട് ബ്രിങ്ക്മാൻ എന്നിവരടങ്ങിയ സംഘമാണ് പരിശോധനകൾക്കായി എത്തിയത്.
മരടിലെ ഫ്ളാറ്റ് സമുച്ചയങ്ങൾ പൊളിച്ചുനീക്കിയതും എഡിഫൈസ് എൻജിനിയറിങ്ങാണ്. അന്ന് ജെറ്റ് ഡിമോളിഷൻ സാങ്കേതിക സഹകരണം നൽകിയിരുന്നു. കരാർ പ്രകാരം ആറുമാസത്തിനകം ടവറുകൾ പൊളിച്ചുനീക്കണം. നിലവിലെ പരിശോധനയിലൂടെ ടവറുകളുടെ ഘടനാപരമായ ഭാഗങ്ങൾക്ക് സംഭവിച്ചിട്ടുള്ള കേടുപാടുകളുടെ വ്യാപ്തി നിർണയിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
