പയ്യന്നൂരില്‍ ടി.ഐ മധുസൂദനന്‍ തന്നെ സ്ഥാനാര്‍ഥി? വിവാദങ്ങൾ ബാധിക്കില്ലെന്ന് സിപിഐഎം വിലയിരുത്തൽ

FEBRUARY 15, 2026, 8:34 PM

കണ്ണൂർ: പയ്യന്നൂർ നിയോജക മണ്ഡലത്തിൽ സിറ്റിങ് എംഎൽഎ ടി.ഐ. മധുസൂദനൻ തന്നെ വീണ്ടും ഇടതുപക്ഷ സ്ഥാനാർഥിയാകുമെന്ന് ഉറപ്പായി. രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾ മധുസൂദനൻ്റെ വിജയസാധ്യതയെ ഒട്ടും ബാധിക്കില്ലെന്നാണ് സിപിഐഎം ജില്ലാ നേതൃത്വത്തിൻ്റെ വിലയിരുത്തൽ.

സ്ഥാനാർഥിയെ മാറ്റുന്നത് പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട വി. കുഞ്ഞികൃഷ്ണൻ്റെ ലക്ഷ്യങ്ങൾക്ക് വഴങ്ങിക്കൊടുക്കുന്നതിന് തുല്യമാകുമെന്ന് പാർട്ടിയിൽ ശക്തമായ അഭിപ്രായമുണ്ട്. ഇടതുപക്ഷത്തിൻ്റെ ഉറച്ച കോട്ടയായ പയ്യന്നൂരിൽ ഏത് സ്ഥാനാർഥി നിന്നാലും വിജയിക്കാനുള്ള സാഹചര്യമാണുള്ളത്.

ധനരാജ് ഫണ്ട് തട്ടിപ്പ് ആരോപണം ഉയർന്നപ്പോൾ മുതൽ ടി.ഐ. മധുസൂദനനെ സ്ഥാനാർഥിത്വത്തിൽ നിന്ന് മാറ്റിനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് വി. കുഞ്ഞികൃഷ്ണൻ പ്രവർത്തിക്കുന്നതെന്ന് സിപിഐഎം നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ വികസന മുന്നേറ്റ ജാഥയിലുടനീളം രാഷ്ട്രീയമായ പ്രതിരോധം മണ്ഡലം തലത്തിൽ ശക്തമാക്കിയിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam